ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: ബാങ്കിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ മോഷണശ്രമം. ശനിയാഴ്‌ച വൈകുന്നേരം നാലരയോടെ അത്താണിയിലെ ഫെഡറൽ ബാങ്കിലാണ് സംഭവം.

ബാങ്ക് കൊള്ളയടിക്കാനായി പോകുന്നു എന്നറിയിച്ച ശേഷം യുവാവ് ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിക്കുകയായിരുന്നു. നാട്ടുകാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് അക്രമിയെ പിടികൂടി.

വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് എന്ന യുവാവാണ് ബാങ്കിനുള്ളിൽ അതിക്രമിച്ച് കടന്ന് ഭീതി പടർത്തിയത്.

ഇയാളെ വടക്കാഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രശ്നം മൂലമാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്ന് പ്രതി പൊലീസിനെ അറിയിച്ചു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നതായും സംശയമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !