നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം.

കണ്ണൂർ: നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം.

പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നത്.

മേഘയുടെ ശരീരത്തിൽ അടിയേറ്റ പരുക്കുകളുണ്ടായിരുന്നുവെന്നും ഭർതൃവീട്ടിൽ പീഡനത്തിനിരയായെന്നുമാണ് കുടുംബം പറയുന്നത്.

ഇക്കഴിഞ്ഞ ജൂൺ 10 നാണ് ഭർതൃവീട്ടിൽ മേഘയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജൻമദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിറകെയായിരുന്നു ആത്മഹത്യ.

സംഭവത്തിൽ കതിരൂർ പൊലീസ് അന്ന് തന്നെ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. ഭർത്താവിന്‍റെ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

കോഴിക്കോട്ടെ ഐടി സ്ഥാപനത്തിൽ എഞ്ചിനിയറായിരുന്ന മേഘയും കതിരൂർ സ്വദേശിയായ ജിം ട്രെയിനറും തമ്മിൽ പ്രണയ വിവാഹമായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇരുവരുടേയും വിവാഹം. മരണത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും അസ്വാഭാവികമായി ഒന്നും പോസ്റ്റ്മർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളെ അടക്കം പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !