റിയാദിലെ താമസസ്ഥലത്ത് തീപിടുത്തം; രണ്ട് മലയാളി യുവാക്കൾ ഉൾപ്പടെ 6 ഇന്ത്യക്കാർക്ക് ദാരുണമരണം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഖാലിദിയ്യയിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പടെ ആറ് പേർക്ക് ദാരുണമരണം. പെട്രോൾ പമ്പിനടുത്തുള്ള താമസസ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. 

മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. ഇവര്‍ ഉള്‍പ്പെടെ ആകെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.

ഈ അപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ കാർത്തിക്, രാജഗോപാൽ, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാർ മിസ്ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹർ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ.

മറ്റ് രണ്ട് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുള്ളയാളും  മറ്റൊരാൾ ഗുജറാത്തിൽ നിന്നുള്ളയാളുമാണ്.

മധുര സ്വദേശി സീതാറാം രാജഗോപാൽ (36), ചെന്നൈ സ്വദേശി കാർത്തിക് (41), സൂറത്ത് സ്വദേശി യോഗേഷ് കുമാർ (36), മുംബൈ സ്വദേശി അഷർ അലി (26) എന്നിവരാണ് മരിച്ചത്.

താൽക്കാലിക മുറിയിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടെന്നും  സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !