പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആർ പ്രദീപ് പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

പത്തനംതിട്ട: സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആർ പ്രദീപ് (വേണു, 49) നെ ആണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ഇലന്തൂർ വല്യവട്ടം പാർട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ് മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. 


സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നതായും അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ ഇതിനുമപ്പുറം എന്തെങ്കിലും ഉണ്ടോ എന്നു അനേഷിക്കുമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് പത്തനംതിട്ട ഏരിയാ കമ്മറ്റി യോഗം വിളിച്ചിരുന്നു. പ്രദീപ് തന്നെ വിളിച്ച യോഗത്തിൽ എത്താതിരുന്നതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. ഇതേ തുടർന്നാണ് പ്രർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇലന്തുർ പുളിച്ചാനാൽ പ്രഭാ സദനത്തിൽ രാധ കൃഷ്ണൻ നായരുടെയും ശ്രീനാരായണമംഗലം ഓമന അമ്മയുടെയും മകനാണ്. ഭാര്യ: ശ്രുതി (കിടങ്ങന്നൂർ എസ്.വി.എച്ച്എസ്.അധ്യാപിക) മക്കൾ: ഗോവിന്ദ്, പ്രഗ്യ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !