ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമം ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലെയും പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു.
പളുങ്കു പോലെ പള്ളിപ്പുറം എന്ന കർമ്മ പരിപാടിയുടെ ഭാഗമായി 7 മുതൽ 14 വരെ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 14 ന് മുഴുവൻ വാർഡുകളും സമ്പൂർണ്ണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കും.
ആശാ പ്രവർത്തകർ ,ഹരിത കർമ്മ സേന,കുടുംബശ്രീ എന്നിവരുടെ പങ്കാളിത്തത്തോടെ പകർച്ചവ്യാധി പ്രതിരോധം, ഉറവിട മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്യാമ്പെയ്ൻ നടത്തും.
പഞ്ചായത്ത് പരിധിയിലെ മുഴുവൻ സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ഹരിത ചട്ടം കർശനമാക്കും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഓരോ വാർഡുകളുടെയും ചുമതല ജീവനക്കാർക്ക് നൽകി.
പ്രസിഡന്റ് ടി എസ് സുധീഷ് യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ രമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ മോഹൻദാസ് ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ കെ ഷിജി,സെക്രട്ടറി ഇൻ ചാർജ് എം ജയശ്രീ ,മെഡിക്കൽ ഓഫീസർ ഡോ.കെ സുഫൈറ, ഹെൽത്ത് ഇൻസ്പെക്ടർ എ ജി ഹർകിഷൻ എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.