ആലപ്പുഴ: വിദ്യാലയങ്ങളിൽ വായനാ ശീലം കുട്ടികളോടൊപ്പം കുടുംബാംഗങ്ങൾക്കും.
അവധിക്കാലത്ത് എല്ലാവരെയും വായനയുടെ ലോകത്തേക്ക് എത്തിക്കാൻ വായനാ വസന്തം പദ്ധതിയുമായി തിരുവൻ വണ്ടൂർ ഗ്രാമ പഞ്ചായത്ത്.
മഴുക്കീർ ഗവൺമെന്റ് യു.പി സ്കൂളിൽ കുട്ടികൾക്ക് വായനയ്ക്കൊപ്പം വളരാം എന്ന പരിപാടിയുടെ ഉദ്ഘാടനം. തിരുവൻ വണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജൻ പി.വി ഉദ്ഘാടനം ചെയ്തു. സ്കൂൾ അദ്ധ്യാപിക ബിനാ ദിവാകരൻ കുട്ടികൾക്കും മുതിർന്നവർക്കുമായി പദ്ധതി വിശദികരണം ചെയ്തു.
പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിഗ് കമറ്റി ചെയർമാൻ മനു തേക്കേടത്ത് ആശംസകൾ അറിയിച്ചു, എസ് എം സി ചെയർമാൻ സതീഷ് കല്ലുപറബിൽ അദ്ധ്യാപിക ബിന്ദു മോൾ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.