ഉഡുപ്പി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ കുടുങ്ങി കോൺഗ്രസ്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിനെ നിരോധിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന വീരപ്പ മൊയ്ലി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിൽ പോപ്പുലർ ഫ്രണ്ടിന് സമാനമായി ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ തിരുത്തിപ്പറഞ്ഞിരിക്കുന്നത്. കോൺഗ്രസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിർന്ന നേതാക്കൾ കോൺഗ്രസിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.
"ഞങ്ങളുടെ പ്രകടനപത്രികയിൽ പിഎഫ്‌ഐയെയും ബജ്‌റംഗ് ദളിനെയും പരാമർശിച്ചിട്ടുണ്ട്. ഇതിൽ എല്ലാ (തീവ്ര) സംഘടനകളും ഉൾപ്പെടുന്നു. ഒരു സംഘടനയെ നിരോധിക്കുന്നത് ഒരു സംസ്ഥാന സർക്കാരിന് സാധ്യമല്ല. കർണാടക സർക്കാരിന് ബജ്‌റംഗ്ദളിനെ നിരോധിക്കാൻ കഴിയില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉഡുപ്പിയിൽ വാർത്താസമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്കോൺഗ്രസിന്റെ പ്രസ്ഥാവന ബിജെപിയിൽ നിന്നും കോൺഗ്രസിൽ എത്തിയ നേതാക്കളെ അടക്കം ബാധിക്കുമെന്ന ഭയമാണ് ഇത്തരത്തിൽ പ്രസ്താവനയിൽ നിന്നും പിന്നോട്ട് പോകാൻ കാരണമായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.