ചെന്നൈ : ദ കേരളാ സ്റ്റോറി സിനിമ പ്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം. ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി.
സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമ പ്രവർത്തകൻ നൽകിയ പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.
സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആദ്യം പ്രതിഷേധ സ്വരം ഉയർന്നത് കേരളത്തിലായിരുന്നില്ല, മറിച്ച് തമിഴ്നാട്ടിലായിരുന്നു. ബി ആർ അരവിന്ദാക്ഷൻ ആണ് സിനിമയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.