അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്.. അവിടുത്തെ കുഞ്ഞങ്ങൾ ഭയമില്ലാതെ ഉറങ്ങട്ടെ.. അവരും ജീവിക്കട്ടെ! വൈറലായി, ഒരു ഫേസ്ബുക് പോസ്റ്റ്. വീരാധനയോടെയും വിലാപത്തോടെയും അരിക്കൊമ്പൻ സംഭവത്തെ വിശേഷിപ്പിക്കുന്നവർക്ക്, മറുപടിയെന്നോണം യുവ എഴുത്തുകാരിയും അദ്ധ്യാപികയുമായ യുവതി എഴുതിയ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. ആനയെ മയക്കുവെടി വച്ച് മാറ്റിയ മുഴുവൻ ടീമിനും യുവതി നന്ദി പറയുന്നു. ശേഷം പൂർണ്ണ രൂപം വായിക്കാം.
വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്..കാട്ടിൽ പോയി താമസിച്ചിട്ട് അല്ലെ?മനുഷ്യൻ സ്വാർത്ഥനാണ്. കാട് നശിപ്പിച്ചു.." അവർ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും.. ഉറപ്പാണ്, അത് അവരെ ബാധിക്കാത്ത പ്രശ്നമാണ്.ഒരു പ്രത്യേകതരം പ്രകൃതി സ്നേഹമാണ്. വീടു കെട്ടിപ്പൊക്കിയത് ഏത് നെൽപ്പാടം നികത്തിയാണെന്നോ, ഇന്നലെ പോയ ഷോപ്പിംഗ് മാൾ ഏത് ചതുപ്പിലാണ് നിൽക്കുന്നതെന്നോ അവർ ഓർക്കില്ല. അതിന്റെ ആവശ്യമില്ല!ഒന്നുമില്ലാത്തവന്റെ റേഷൻ കടയും, കുടിലും ചവിട്ടി പൊളിച്ചാലും അവിടുത്തെ ആളുകളെ നിലത്തടിച്ചാലും കുഞ്ഞുങ്ങൾ സ്കൂളിൽ പോകാതെയിരുന്നാലും ഞങ്ങൾക്ക് ഒന്നുമില്ല.. ഞങ്ങൾ മാറി ഇരുന്ന് കവിത എഴുതും, ഉപന്യസിക്കും. ബിജിഎം കേറ്റി വീഡിയോയും ഇറക്കും!പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം!അവിടുത്തെ കുഞ്ഞങ്ങൾ ഭയമില്ലാതെ ഉറങ്ങട്ടെ.. അവരും ജീവിക്കട്ടെ!Kudoos the Team. Mission Arikombanസരിത ജി29/04/2023
മാധ്യമങ്ങൾ പറയുന്ന കാല്പനിക സ്റ്റോറി തൊണ്ട തൊടാതെ വിഴുങ്ങരുത് . കൊമ്പന്റെ ശല്യം 301 കോളനിയിൽ മാത്രം ഒന്നുമല്ല. പൂപ്പാറ മുതൽ സിങ്കംകണ്ടം വരെയുള്ള വിശാലമായ ഏരിയയാണ് . ആയിരക്കണക്കിന് ആൾക്കാർ താമസിക്കുന്ന സ്ഥലങ്ങളാണ് ഈ പറയുന്നത്. അവിടത്തെ റോഡ്സൈഡുകളാണ് ഇവൻറെ പ്രധാനപ്പെട്ട ആക്രമണ പ്രദേശം.എൻഎച്ച് 66 ഇപ്പൊ കേരളത്തിന്റെ തെക്കോട്ട് വടക്ക് വരെ പണിതോണ്ടിരിക്കാണ്. ആളുകളെ തെറ്റായ ഇൻഫർമേഷനിലേക്കും വെറുതെ എന്തെങ്കിലും പറയുന്ന കുറെ മോഡലേക്കും മാറ്റാനാണ് ഓരോ കാലത്തും മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഈ വിഷയം പോലും അതിൻറെ യഥാർത്ഥ സത്ത ഉൾക്കൊണ്ടുകൊണ്ട് ഏതെങ്കിലും മാധ്യമം വാർത്തകൾ നൽകിയോ ?
കേരളത്തിൽ വനം കൂടിയിട്ട് പോലും വനത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം പെറ്റ് പെരുകിയ വന്യമൃഗങ്ങളെ കുറിച്ച് ഏതെങ്കിലും മാധ്യമങ്ങൾ ഇവിടെ സ്റ്റോറി ചെയ്തിട്ടുണ്ടോ ?https://m.facebook.com/story.php?story_fbid=6126020134152434&id=100002335231829&mibextid=Nif5oz
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.