സുഡാനിൽ നിന്നും തിരിച്ചെത്തിയ കല്ലാർ സ്വദേശി ജയേഷ് വേണുഗോപാലിനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി എൻ സുരേഷ്.

ഇടുക്കി :സുഡാനിൽ നിന്നും തിരിച്ചെത്തിയ കല്ലാർ സ്വദേശി ജയേഷ് വേണുഗോപാലിനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി എൻ സുരേഷ്.

സുഡാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന ജയേഷ് അദ്ദേഹത്തിൻ്റെ അനുജൻ രതീഷ് വേണു ഗോപാൽ ഏതാനും ദിവസം മുൻപ് ജയേഷ് സുഡാനിൽ കുടുങ്ങി കിടക്കുന്ന വിവരം ശ്രീ വി എൻ സുരേഷിനെ അറിയിക്കുകയും നിലവിലെ സാഹചര്യത്തിൽ ജയേഷിനെ നാട്ടിൽ എത്തിക്കുന്നതിനുള്ള സഹായം തേടുകയും ചെയ്തിരുന്നു.

തുടർന്ന് വിദേശ കാര്യ സഹ മന്ത്രി വീ മുരളീധരനെ ബന്ധപ്പെടുകയും ഇടുക്കി ജില്ലയിൽ നിന്ന് സുഡാനിൽ ജോലിക്കെത്തി കുടുങ്ങി കിടക്കുന്ന ഇടുക്കിക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും അവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള സഹായം തേടുകയും ചെയ്തു.

ജയേഷിന്റെയും മറ്റ് ഏതാനും ചിലരുടെയും ആവശ്യമായ രേഖകൾ അടിയന്തിരമായി കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കുകയും തുടർന്ന് നാട്ടിലേക്ക് എത്തിയ ആദ്യ ബാച്ച് മലയാളികളുടെ സംഘത്തിൽ ജയേഷിനെ നാട്ടിൽ എത്തിക്കുകയും ചെയ്തു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് ജയേഷിന്റെ കുടുംബവും ജയേഷും. വെളുപ്പിന് രണ്ടു മണിക്ക് ജിദ്ദ വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ സംഘത്തെ കൂപ്പു കൈകളോടെ സ്വീകരിച്ച കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ഇന്ത്യയിൽ എത്തിയ പോലെ ആശ്വാസമാണ് തോന്നിയതെന്ന് ജയേഷ് പറഞ്ഞു.

അടിയന്തിര സാഹചര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തി നാട്ടിൽ എത്താൻ സഹായിച്ച ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി വി എൻ സുരേഷിനോടും കേന്ദ്ര സർക്കാറിനോടും ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയാണ് ജയേഷും കുടുംബവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !