തിരുവനന്തപുരം :അന്താരാഷ്ട്ര നിലവാരത്തിലുളള റോഡ് സൗകര്യമാണ് സംസ്ഥാനത്തിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അരിക്കൊമ്പനെ പിടികൂടിയപ്പോൾ എങ്ങനെ കൊണ്ടുപോകുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ മനോഹരമായ റോഡ് സൗകര്യം ഇടുക്കിയിൽ ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ പൊതു അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേരാമ്പ്ര ബൈപാസ് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പേരാമ്പ്ര ബൈപാസ് വഴി കടന്നുപോകുന്നവർക്ക് റോഡ് വലിയ ഉപകാരപ്രദമായി. വികസനത്തിൽ നമ്മൾ ഒറ്റക്കെട്ടാണ്. വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കാൻ നമുക്കാകണം. മറ്റു കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും. അത് മാറ്റി വച്ച് നാളത്തെ നാടിനായി ഒന്നിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിലെ ഒത്തൊരുമയാണ് രാജ്യത്തിനും ലോകത്തിനും മാതൃക. കെടുതികളുണ്ടായപ്പോൾ നമ്മൾ ഒറ്റക്കെട്ടായി അതിജീവിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചില പദ്ധതികൾക്ക് തുടക്കം കുറിച്ചു. കൊച്ചി വാട്ടർ മെട്രോ നമ്മുടെ സ്വന്തം പദ്ധതിയാണ്. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതി സൃഷ്ടിക്കാൻ നമുക്കായി.
ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന് മാതൃകയാകും. ഇതെല്ലാം കേരളം കൂടുതൽ വേഗതയിൽ മുന്നോട്ട് പോകുന്നുവെന്ന കാഴ്ചയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.