ഇന്ത്യയിൽ ഓരോ ട്രെയിനിലും ഓരോ കംപാർട്മെന്‍റിലും പ്രത്യേകം ചാർജിങ് സൗകര്യങ്ങളും പ്ലഗും റെയിൽവേ നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രയ്ക്കിടയിൽ ഫോണ്‍ ഓഫ് ആയി പോയാൽ പോലും ട്രെയിനിലെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പലപ്പോഴും യാത്രക്കാർ മൊബൈൽ ഫോൺ ചാർജിങ്ങിൽ സൂക്ഷിച്ച് ഉറങ്ങുന്നതും ഫോണിൽ ആവശ്യത്തിന് ചാർജ് ആയാൽ പോലും വീണ്ടും ചാർജിങ് തുടരുന്നതും ചാർജ് ചെയ്യുന്ന ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചകളാണ്.
രാത്രി ട്രെയിൻ യാത്രകളിൽ ഒരു മുൻകരുതലെന്ന നിലയിൽ മൊബൈൽ ഫോൺ മുഴുവൻ ചാർജ് ചെയ്യുവാൻ ശ്രദ്ധിക്കാം. ചാര്‍ജ് ചെയ്യേണ്ടി വരുമെന്നുണ്ടെങ്കിൽ പവർ ബാങ്ക് എടുക്കാം, രാത്രിയിൽ ട്രെയിനിനെ ചാർജ് ചെയ്യുവാന്‍ ആശ്രയിക്കുവാൻ സാധിക്കില്ല എന്ന് രാത്രി യാത്രയ്ക്ക് മുൻപ് ഓർക്കുക. ദീർഘദൂര യാത്രകളിൽ സാധിക്കുമ്പോൾ പകൽ സമയത്ത് തന്നെ ഫോൺ ഫുൾ ചാർജ് ചെയ്യാം. മുഴുവൻ ചാർജായ ശേഷവും ചാര്‍ജിങ്ങിൽ സൂക്ഷിക്കരുത് എന്നു കൂടി ഓർമ്മിക്കാം.
അറിഞ്ഞിരിക്കുക, ട്രെയിൻ യാത്രയിൽ എപ്പോള്‍ വേണമെങ്കിലും ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ ചാര്‍ജ് ചെയ്യാം എന്നാണ് നമ്മളിൽ പലരും കരുതിയിരിക്കുന്നത്. എന്നാൽ അത് ശരിയല്ല. !!!!!!!!!!!!!
നിശ്ചിത സമയങ്ങളിൽ മാത്രമേ റെയിൽവേ ഈ ചാർജിങ് അനുവദിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം. കുറച്ചു നാൾ മുൻപാണ് റെയിൽവേ ഈ നിയമം കൊണ്ടുവന്നത്. മറ്റൊന്നിനുമല്ല, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കാണ് പുതിയ മാറ്റമെന്നാണ് റെയിൽവേ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഫോണിനും ട്രെയിനിലെ യാത്രക്കാർക്കും ട്രെയിനിനും വരെ ദോഷകരമാണ്. പലപ്പോഴും ട്രെയിനിലുണ്ടാകുന്ന തീപിടുത്തങ്ങളില്‍ ഒരു പ്രധാന കാരണം ഇങ്ങനെ അമിതമായി ചാർജ് ചെയ്യുന്ന ഇലക്ട്രിക് ഗാഡ്ജറ്റുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ, ഒരു മുൻകരുതൽ എന്ന നിലയിലാണ് ഇന്ത്യൻ റെയിൽവേ ട്രെയിനിലെ മൊബൈൽ ചാര്‍ജിങ് സമയത്തിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് രാവിലെ 5.00 മുതൽ രാത്രി 11.00 വരെ ട്രെയിനിൽ മൊബൈൽ ഫോണുകൾ ചാര്‍ജ് ചെയ്യാം. എന്നാൽ രാത്രി 11.00 മുതല് പുലർച്ചെ 5.00 വരെയുള്ള സമയത്ത് ചാർജിങ് പ്ലഗുകളിലേക്കുള്ള വൈദ്യുതി റെയിൽവേ വിച്ഛേദിക്കും. ഈ സമയത്ത് ചാർജിങ് സാധ്യമായിരിക്കില്ല. അതാത് ആറു മണിക്കൂർ നേരം ചാർജിങ് ഡോക്കിൽ പവർ ഉണ്ടായിരിക്കില്ല.
എന്നാൽ ഇതൊരു പുതിയ നിയമം അല്ല എന്നതാണ് യാഥാർത്ഥ്യം. മുൻപ് 2021 മാർച്ചിൽ വെസ്റ്റേൺ റെയിൽവേ സോൺ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. 2014 ൽ ബംഗളൂരു-ഹസൂര്‍ ഷാഹിബ് നന്ദേദ് എക്സ്പ്രസിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചപ്പോഴാണ് ആദ്യമായി ഇങ്ങനെയൊരു നിയമം റെയിൽവേ കൊണ്ടുവന്നത്. പിന്നീട് ട്രെയിനുകളിൽ തീപിടുത്ത സംഭവങ്ങൾ വർദ്ധിച്ചു തുടങ്ങിതോടെ നിയമം കർശനമാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.