കോട്ടയം: മീനടം , വാകത്താനം സ്വദേശിനികളായ യുവതികൾ കോട്ടയം ജില്ലയിലെ ഒരു ഏജൻസി വഴി വിയറ്റ്നാമിൽ തൊഴിൽ വിസയിൽ എത്തിപ്പെടുകയും അവിടെ ചെന്നതിന് ശേഷമാണ് കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്.
ഏജൻസി പറഞ്ഞ ശമ്പളമോ മറ്റ് ആനുകൂല്യമോ ലഭിക്കാതിരിക്കുകയും മാത്രമല്ല താമസിക്കുവാനും ഭക്ഷണത്തിനും പോലും ബുദ്ധിമുട്ടുകയും ചെയ്തു. ഇതിനിടയിൽ വിസ കാലാവധി എക്സ്പെയർ ആവുകയും വിയറ്റ്നാം നിയമം അനുസരിച്ച് അവർക്ക് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത സാഹചര്യവും തുടർന്ന് മറ്റു സേവനങ്ങൾ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു.
ഈ സാഹചര്യത്തിൽ യുവതികളുടെ മാതാപിതാക്കൾ ബിജെപിയുടെ ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും തുടർന്ന് ജില്ലാ പ്രസിഡണ്ട് ശ്രീ ലിജിൻലാൽ വിദേശകാര്യ മന്ത്രി ശ്രീ വി മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം വിദേശകാര്യമന്ത്രാലയത്തിന്റെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ട നിർദ്ദേശം നൽകുകയും തുടർന്ന് യുവതികളെ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.