ഈരാറ്റുപേട്ട :തലപ്പലം പൂവത്താനി അംഗനവാടിയിൽ അംഗനവാടിയുടെ വാർഷികാഘോഷവും പൂവത്താണി വാർഡ് സമിതിയുടെയും,SFC ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, പൂവത്താനി അംഗനവാടി വെൽഫെയർ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന യോഗാ സെന്റർ ഉദ്ഘാടനവും.നടത്തി.
പൂവത്താനി വാർഡ് മെമ്പർ സതീഷ് തലപ്പലം അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് ഉദ്ഘാടനം നടത്തി, യോഗ
ട്രെയിനർ.. അപർണ നിധിൻ (DYT)ആശംസകൾ അർപ്പിച്ചു..തലപ്പലം PHC സ്റ്റാഫ് നേഴ്സ് രഞ്ജു ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.
അംഗൻവാടി വർക്കറായ ടിൻസി, ഹെൽപ്പർ ജലജ,ആശാ പ്രവർത്തകയായ രശ്മി മനോജ്, അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ബിജു,ജോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക യോഗ പരിശീലനം ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക..9846444126
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.