വൈക്കം :വെള്ളൂർ ഗ്രാമപഞ്ചായത്തിൽ സി ഡി എസ് രജത ജൂബിലി വാർഷിക ആഘോഷം സംഘടിപ്പിച്ചു. സാംസ്‌കാരിക ഘോഷയാത്ര, സി ഡി എസ് മുൻ ചെയർപേർസൻ മാരെയും, മുതിർന്ന കുടുംബശ്രീ അംഗങ്ങളെയും ആദരിച്ചു.
മികച്ച എം ഇ സംരഭങ്ങൾക്കും, ജെ എൽ ജി ഗ്രൂപ്പുകൾക്കും, എ ഡി എസിനും അവാർഡ് നൽകി, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും തുടർന്ന് നടന്നു. പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ഹൈമി ബോബി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ അദ്യക്ഷത വഹിച്ചു,കുടുംബശ്രീ ജില്ലാ കോർഡിനേറ്റർഅഭിലാഷ് കെ ദിവാകർ മുഖ്യപ്രഭാഷണംനടത്തി.
വൈസ് പ്രസിഡന്റ് ജയ അനിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ പി കെ,സ്ഥിരം സമതി അംഗങ്ങളായ ഷിനി സജു, വി കെ മഹിളാമണി, ഒ കെ ശ്യാംകുമാർ , ബ്ലോക്ക് മെമ്പർമാരായ അമൽ ഭാസ്കർ, തങ്കമ്മ വർഗീസ്,ലൂക്ക് മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ശാലിനി മോഹൻ,രാധാമണി മോഹൻ,ലിസ്സി സണ്ണി, സച്ചിൻ കെ എസ്,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ,
മിനി ശിവൻ,, സെക്രട്ടറി ദേവി പാർവ്വതി,കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ജതിൻ ജാതദേവൻ, എന്നിവർ സംസാരിച്ചു, മെമ്പർ സെക്രട്ടറി ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു,സി ഡി എസ് ചെയർപേഴ്സൻ രഞ്ജുഷ ഷൈജിൻ സ്വാഗതവും സി ഡി എസ് വൈസ് ചെയർമാൻ ജഗദമമ ഭാസ്കർ നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.