കോട്ടയം :പാലാ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കിയ സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭം "സ്നേഹിതാ തയ്യൽ യൂണിറ്റ്" ഉദ്ഘാടനം ചെയർപേഴ്സൺ ശ്രീമതി ജോസൻ ബിനോ നിർവഹിച്ചു.
കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ഷാജി തുരുത്തൻ, . അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം ഷീബാ ജിയോ തുടങ്ങിയവർ പ്രസംഗിച്ചു. ഒരു കുടുംബശ്രീ ഗ്രൂപ്പ് സംരംഭമായ ഈ യൂണിറ്റ് കുടുംബശ്രീയുടെ തന്നെ സ്ഥാപിത ലക്ഷ്യങ്ങളിൽ ഒന്നായ ദാരിദ്ര്യം നിർമ്മാർജനം ലക്ഷ്യം വെച്ചുള്ളതാണ്.
പാലാ നഗരസഭയിലെ പരുമലക്കുന്ന് നിവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ "പ്രാദേശിക സാമ്പത്തിക വികസനത്തിൽ, ഉൾപ്പെടുത്തി നഗരസഭയിലെ വ്യവസായ വകുപ്പ് പ്രതിനിധികൾ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ഇമ്പ്ലിമെന്റേഷൻ ഓഫീസർ ശ്രീ ചന്ദ്രൻ പി, ഇന്റേൺസ് ശ്രീമതി സുചിത്ര പി സജീവ്, ശ്രീ അജയ് ജോസ്, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി ശ്രീകല അനിൽകുമാർ എന്നിവർ പ്രോജക്ട് നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.