മലപ്പുറം: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകളിൽ ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മെമ്പർമാരും ഉദ്യോഗസ്ഥരും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലുള്ള ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം സന്ദർശിച്ചു.
100 വർഷത്തിലധികം പഴക്കമുള്ള ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം നെല്ലിയാമ്പതി വന മേഖലയിൽ സമൃദ്ധമായി പഴങ്ങളും പച്ചക്കറികളും വിളയുന്ന അതിമനോഹരവും ഫലഭൂയിഷ്ഠവുമായ ഭൂമിയാണ്.
പ്രകൃതിയുടെ സൗന്ദര്യവും സൗരഭ്യവും വഴിഞ്ഞൊഴുകുന്ന നെല്ലിയാമ്പതി ഫാം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതായി ജനപ്രതിനിധികൾ പറഞ്ഞു. ഫാർമിൽ നിന്നും കലർപ്പില്ലാത്ത മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിച്ചു വിപണനം നടത്തുന്നതിലൂടെ സർക്കാരിന് വരുമാനവും പൊതു ജനങ്ങൾക്ക് മികച്ച ഉൽപ്പന്നങ്ങളും ലഭിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു
സന്ദർശകർക്ക് മാനസികോല്ലാസം ലഭിക്കുന്ന വിധത്തിൽ ഫാർമിനെ മനോഹരമായ ഉദ്യാനമാക്കി മാറ്റുന്നതിൽ ജീവനക്കാരുടെ ഒത്തൊരുമയും ആത്മാർത്ഥമായ പരിശ്രമങ്ങളും എടുത്ത് പറയേണ്ടതാണ് എന്നും മാതൃകാപരമാണെന്നും സംഘം വിലയിരുത്തി. ഫാം സൂപ്രണ്ട് സാജിദ് അലിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സംഘത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സെക്രട്ടറി എസ്. ബിജു സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സറീന ഹസീബ്, എൻ.എ. കരീം, ആലിപ്പറ്റ ജമീല, മെമ്പർമാരായ ഫൈസൽ എടശ്ശേരി, വി.കെ.എം ഷാഫി, സമീറ പുളിക്കൽ, വി. പി. ജസീറ, ചുങ്കത്തറ ഫാം സൂപ്രണ്ട് ബെന്നി സെബാസ്റ്റിൻ, ആനക്കയം ഫാം സൂപ്രണ്ട് കെ. പി. സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു.
നെല്ലിയാമ്പതി മാതൃകയിൽ ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിൽ നിന്ന് പരമാവധി വരുമാനം ലഭിക്കുന്ന വിധത്തിൽ കാർഷിക ടൂറിസമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.