കോട്ടയം :ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന 'മേരി ലൈഫ് മേരാ സ്വച്ച് ശഹർ' ക്യാമ്പയിൻ ബഹു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം നിർവഹിച്ചു.
ഉപയോഗ യോഗ്യമായതും മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്നതും ആയ വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ,വസ്ത്രങ്ങൾ ,സ്കൂൾ ബാഗുകൾ,പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ ശേഖരിക്കുന്നു.
ഇത്തരത്തിൽ ലഭിക്കുന്ന ഉപയോഗപ്രദമായ സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി.
ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക്, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ എം. എൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നൗഷാദ് പി എം , ജെറാൾഡ് മൈകൾ , ലിനീഷ്, അനീസ വി. എച് , സോണിമോൾ ,ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ, KAIKO കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.