ബ്രിസ്റ്റോൾ : ബ്രിസ്റ്റോള്‍ പള്ളിയ്ക്കരികില്‍ താമസിച്ചിരുന്നതും, ബാത്ത് ബെതേൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും, നിലമ്പൂർ ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടിൽ ശ്രീ തോമസ് അരിങ്ങടയുടെയും ശ്രീമതി ബീന കുര്യക്കോസിന്റെയും മകളും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചാത്തന്നൂർ സെന്ററിൽ അടുതല സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ വിനോയ് വർഗീസിന്റെ ഇളയ സഹോദരൻ മേലേകരുപ്പാചേരിൽ ശ്രീ വിനോഷിന്റെ ഭാര്യയുമായ ശ്രീമതി അഞ്ജു തോമസാണ് (34 വയസ്സ്) ബ്രെയിന്‍ റ്റ്യുമര്‍ ചികിത്സയിലിരിക്കെ നിര്യാതയായത്.
ഏപ്രിൽ 23 ഞാറാഴ്ച്ച കഠിനമായ തലവേദനയെ തുടർന്ന് ശ്രീമതി അഞ്ജു തോമസ് ബ്രിസ്റ്റളിലെ സൗത്ത്മീഡ് ഹോസ്പിറ്റിലിൽ ചികിത്സ തേടിയിരുന്നു. തുടർ പരിശോധനയിൽ ബ്രെയിൻ റ്റ്യുമർ മൂലമാണ് തലവേദന എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഏപ്രിൽ 24 തിങ്കളാഴ്ച്ച വിധേയയായി. സർജറിക്ക് ശേഷം എല്ലാവരോടും പ്രതികരിച്ച് തുടങ്ങിയ ശ്രീമതി അഞ്ജു തോമസ് ഏപ്രിൽ 26 ബുധനാഴ്ച്ചയോടെ സ്ട്രോക്ക് വന്ന് അവശ നിലയിൽ ആകുകയായിരുന്നു. തുടർ ചികിത്സ നടക്കവേയാണ് മരണം സംഭവിച്ചത്.
ആറ് മാസം മുമ്പ് മാത്രമാണ് സീനിയര്‍ കെയററായി ശ്രീമതി അഞ്ജു തോമസ് യു കെ യിൽ എത്തിയത്. ശ്രീമതി അഞ്ജുവിന്റെ പിന്നാലെ മൂന്നു മാസം മുമ്പ് ഭര്‍ത്താവ് ശ്രീ വിനോഷ് വർഗീസും യു കെ യിൽ എത്തിയിരുന്നു. ഇരുവര്‍ക്കും ഒരു മകനുണ്ട് (ആൽഡ്രിൻ).
അഞ്ജു തോമസിന്റെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കുന്നത് ഉൾപ്പെടയുള്ള ക്രമീകരണങ്ങൾക്ക് ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ പാസ്റ്റർ ഡിഗോൾ ലൂയിസ് നേത്ര്വതം നൽകുന്നുണ്ട്. മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ജുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.