കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ വി ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടുവട്ടത്ത് നിർമ്മിച്ച കോമൺ കിച്ചൺ അടുക്കള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി ചടങ്ങിൽ അധ്യക്ഷയായിരുന്നു.
കൗൺസിലർമാരായ രാജീവ്, ഗിരിജ ടീച്ചർ, ടി കെ ഷമീന, നവാസ് വാടിയിൽ, രജനി, മുൻ കൗൺസിലർ പേരോത്ത് പ്രകാശൻ, വ്യവസായ വികസന ഓഫീസർ ശ്രീജിത്ത് എം, എ.ഡി.എസ് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്റ, സെക്രട്ടറി വിലാസിനി, വാർഡ് കൺവീനർ അനൂപ് മാസ്റ്റർ കെ.സി, അടുക്കള കോമൺ കിച്ചൻ സംരംഭക സഫീറ ടി.കെ എന്നിവർ സംസാരിച്ചു.
കോമൺ കിച്ചണും വരുമാനവും
സ്വന്തം വീട്ടിലേക്കുള്ള ഭക്ഷണവും ചെറിയൊരു വരുമാനവും കിട്ടും. അടുക്കളയിൽ ദീർഘനേരം ചെലവഴിക്കുന്നവരുടെ ജോലി ഭാരം ലഘൂകരിക്കുന്ന പദ്ധതിയാണ് കോമൺകിച്ചൻ. വീട്ടിൽ അടുക്കള പണി എന്തായാലും ചെയ്യണം കോമൺ കിച്ചൺ ആകുമ്പോൾ വീട്ടിലെ അടുക്കളപ്പണിയും നടക്കും ഒരു സ്ഥിരവരുമാനത്തിനുള്ള മാർഗ്ഗവും ഉണ്ടാകും. ഈ പദ്ധതി പ്രാവർത്തികമായതോടെ മറ്റുള്ള മേഖലകളിൽ സമയം ചെലവഴിക്കാനും സംരംഭക മേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള അവസരമൊരുങ്ങും.
പാചകത്തെ ഒരു തൊഴിലാക്കി മാറ്റാൻ തങ്ങൾക്ക് കഴിഞ്ഞെന്നാണ് കോമൺ കിച്ചണിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. പുറത്തും വിളമ്പാം അകത്തും വിളമ്പാം. വീട്ടിലേക്കുള്ള ഭക്ഷണത്തിന് പുറമെ സാലറിയായി ഓരോ മാസവും നല്ലൊരു തുക ലഭിക്കുന്നുമുണ്ട്.
വീട്ടിലൊരു അതിഥി വരുകയാണെങ്കിൽ രാത്രി പത്തുമണിക്ക് മുമ്പ് അവരെ അറിയിക്കണം. മാത്രമല്ല ഒരു ദിവസം ഭക്ഷണം വേണ്ട എന്നുണ്ടെങ്കിൽ വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ അറിയിക്കുകയും വേണം. വെജ് - നോൺ വെജ് എന്ന് തുടങ്ങി എല്ലാത്തരം ഭക്ഷണവും കോമൺ കിച്ചൺ ഒരുക്കുന്നുണ്ട്. രാവിലെ ഏഴരക്ക് മുമ്പായി ഭക്ഷണം വീട്ടിലെത്തിക്കാറുണ്ട്.
കോഴിക്കോട് കോർപറേഷൻ പരിധിയിലെ വനിതാ സംരംഭക ഗ്രൂപ്പുകൾ കോമൺ കിച്ചണ് ആവശ്യമായി വരുന്ന മൊത്തം പദ്ധതി തുകയുടെ 75% (പരമാവധി 3,75,000/- രൂപ) സബ്സിഡി ആയി ഗുണഭോക്തൃ ഗ്രൂപ്പിന് നല്കി. 2022-23 സാമ്പത്തിക വർഷത്തിൽ 13 കോമൺകിച്ചണുകളാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.