ആലപ്പുഴ :തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്ന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുവാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ നിർദ്ദേശം പ്രാവർത്തികമാക്കുന്നതിന് എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും.
ബയോ ബിന്നുകൾ വിതരണം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യഘട്ട വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി അജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.കെ റെജി, ശ്രീമതി ഗീത തോട്ടത്തിൽ, ശ്രീമതി പ്രിയാ വിനോദ്, ശ്രീമതി ശ്രീകലാ വിനോദ്, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി ജ്യോതി.
എസ്, സി. ഡി. എസ് ചെയർപേഴ്സൺ ശ്രീമതി തുളസി ഭായ്, വി. ഇ. ഒ വികാസ് ജേക്കബ്, ഹെൽത്ത് ഇൻസ്പെക്ടർ കുമാരി ഷിജിന തുടങ്ങിയവർ പങ്കെടുത്തു. താല്പര്യമുള്ള മുഴുവൻ പേർക്കും ഘട്ടം ഘട്ടമായി ബയോ ബിന്നുകൾ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.