തിരുവനന്തപുരം:സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, തിരുവനന്തപുരം ഐ. ബി യൂണിറ്റും, തിരുവനന്തപുരം എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി കണ്ണേറ്റുമുക്കിൽ വച്ച് ഇന്നോവ കാറിൽ കടത്തിക്കൊണ്ടു വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി.
തിരുവനന്തപുരം തിരുവല്ല സ്വദേശികളായ ചൊക്കൻ എന്ന് വിളിപ്പേരുള്ള രതീഷ് R, രതീഷ് S .R, കല്ലിയൂർ വള്ളംകോട് മാത്തൂർക്കോണം ലക്ഷം വീട് കോളനി സ്വദേശി ബൊലേറോ വിഷ്ണു എന്ന വിഷ്ണു, നെയ്യാറ്റിൻകര അറക്കുന്ന കടവ് വാടകയ്ക്ക് താമസിക്കുന്ന അഖിൽ എന്നിവരെ ഒന്ന് മുതൽ നാല് വരെ പ്രതികളായി തത്സമയം അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാഹനം പിടികൂടിയത്.
ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളും മൂന്നാം പ്രതി വിഷ്ണുവിന്റെ ഭാര്യയും മക്കളും കൂടി വിനോദയാത്രക്ക് പോകുന്ന രീതിയിൽ ആന്ധ്രയിൽ പോകുകയും കഞ്ചാവ് വാങ്ങി പണി സാധനങ്ങളാണെന്ന വ്യാജേന കടത്തിക്കൊണ്ടു വരികെയുമായിരുന്നു.
വിഷ്ണുവിന്റെ ഭാര്യയുടെയും മക്കളുടെയും അറിവില്ലാതെയാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായമടക്കം നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിൽ അവരെയും അറസ്റ്റ് ചെയ്യും. പ്രതികൾക്ക് വാഹനം വാടകക്ക് നൽകിയ വാഹനത്തിന്റെ ഉടമസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് കണ്ടെടുക്കാനായത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ്. മധുസൂദനൻ നായർ, വി. ജി. സുനിൽകുമാർ, ആർ. ജി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, പ്രേമനാഥൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ,രജിത്, അരുൺ സേവ്യർ, ജയശാന്ത്, ശരത്, മുഹമ്മദ് അലി എക്‌സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.