താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി 8 പേര്‍ മരിച്ചു.

താനൂർ : പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള  ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി എട്ടുപേര്‍ മരിച്ചു. ബോട്ട് തലകീഴായി മറിഞ്ഞു മുങ്ങി. എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ്‌ ഇപ്പോൾ തിരിച്ചറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്.

രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.

വെളിച്ചക്കുറവ് വെല്ലുവിളിയായി. കൂടാതെ ചെളിയും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. സർവീസ് അവസാനിപ്പിച്ച സമയം കഴിഞ്ഞും PPE പോലുള്ള രക്ഷാ സംവിധാനങ്ങൾ കൊടുത്തിരുന്നില്ല. സുരക്ഷിതമല്ലാത്ത യാത്രയിലേയ്ക്ക് വിരൽ ചൂണ്ടി പരിസരവാസികൾ. നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. നിരവധി കുട്ടികളും മരണപ്പെട്ടു. ബോട്ട് ഉയർത്തൽ നടക്കുന്നു. ചെളിയിൽ പൂണ്ട ജീവനുകൾ, ഇനിയും മരണം  കൂടാൻ സാധ്യത. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !