Malappuram #Boat #accident: 18 people dead as Houseboat With More Than 30 Passengers on Board Capsizes off Tanur Coast; Rescue operation underway. Many ppl missing.
— Bharat Verma 🇮🇳💯 (@Imbharatverma) May 7, 2023
PM #Modi Announces Rs 2 Lakh Ex-Gratia for Families @PMOIndia @CMOKerala #KeralaBoat#Malappuram #Kerala #Tanur pic.twitter.com/O5eUchj4SN
21 മരണം സ്ഥിരീകരിച്ചു; 20 പേരെ രക്ഷപ്പെടുത്തി; ബോട്ട് വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തു;
0
തിങ്കളാഴ്ച, മേയ് 08, 2023
താനൂർ: 21 മരണം സ്ഥിരീകരിച്ചു. 20 പേരെ രക്ഷപ്പെടുത്തി, ബോട്ട് വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തു. വിനോദസഞ്ചാരത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. 20 പേരെ ഇതിനകം രക്ഷപ്പെടുത്താനായിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടത്തിൽ മരണ സംഖ്യ ഉയരുകയാണ്.
8 പേർ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ പൊലീസുകാരനും ഉൾപ്പെടുന്നു. അത്ലാന്റികോ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന്റെ ഒരുഭാഗം ഇപ്പോഴും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുക്കുന്നത്.
താനൂർ ബോട്ടപകടത്തിൽ മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി, പെരിന്തൽമണ്ണ സ്വദേശികളാണ് മരിച്ചവരിൽ ഏറെയും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ പേരെയും എത്തിച്ചത്. ഹസ്ന (18), സഫ്ന (7), ഫാത്തിമ (12), സിദ്ദീഖ് (35), ജാബിർ കുന്നുമ്മൽ (40), അഫ്ലാഹ് (7), അൻഷിദ്, റസീന, ഫൈസാൻ(3) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
കണ്ടൽക്കാടും ചതുപ്പും ഉള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ടുതട്ടുള്ള ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ബോട്ട് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
കോട്ടക്കൽ മിംസ് ആശുപത്രിയിലും അപകടത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ് കോട്ടക്കലിൽ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരമാണ്. തീരത്തുനിന്ന് നൂറുമീറ്റർ അകലെയാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. രാത്രിയായതിനാൽ രക്ഷാപ്രവർത്തകർ സംഭവം അറിയാൻ വൈകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.