തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ 8 പേർ അറസ്റ്റിൽ. ഐടി ജീവനക്കാർ അടക്കം പിടിയിലായിട്ടുണ്ട്. സംസ്ഥാനത്ത് 449 ഇടങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.
133 കേസുകൾ രജിസ്റ്റർ ചെയ്തു. 212 ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ഇവയിൽ അഞ്ചു വയസു മുതൽ 16 വയസു വരെയുള്ള കുട്ടികളുടെഅശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.