തിരുവനന്തപുരം,: രാജീവ്‌നാഥ് സംവിധാനംചെയ്‌ത ഹെഡ്‌മാസ്റ്റർ, ശ്രുതി ശരണ്യം സംവിധാനംചെയ്‌ത ബി 32–-44 വരെ എന്നിവ 2022ലെ മികച്ച സിനിമയ്‌ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി.
മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം ഇരുവരും പങ്കിടും. മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (ചിത്രം: അറിയിപ്പ്), ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നിവയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ നടനായി.
ദർശന രാജേന്ദ്രൻ (ജയ ജയ ജയഹേ, പുരുഷ പ്രേതം) ആണ് നടി. ജൂറി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
സമഗ്രസംഭാവനയ്‌ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകൻ കെ പി കുമാരനാണ്. റൂബി ജൂബിലി പുരസ്‌കാരം കമൽഹാസനും.
മറ്റ് പുരസ്‌കാരങ്ങൾ: ചലച്ചിത്രപ്രതിഭ: വിജയരാഘവൻ, ശോഭന, വിനീത്, ഗായത്രി അശോകൻ, മോഹൻ ഡി കുറിച്ചി. രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും, രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: രാരിഷ് ജി കുറുപ്പ്. സഹനടൻ: തമ്പി ആന്റണി, അലൻസിയർ, സഹനടി: ഹന്ന റെജി കോശി, ഗാർഗി അനന്തൻ, ബാലതാരം: ആകാശ് രാജ്, ബേബി ദേവനന്ദൻ. കഥ: എം മുകുന്ദൻ (മഹാവീര്യർ).
തിരക്കഥ: സണ്ണി ജോസഫ്, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് (ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ബി 32–-44 വരെ), ഗാനരചയിതാവ്: വിനായക് ശശികുമാർ, സംഗീത സംവിധാനം: കാവാലം ശ്രീകുമാർ, പശ്‌ചാത്തല സംഗീതം: റോണി റാഫേൽ, ഗായകൻ: കെ എസ് ഹരിശങ്കർ, ഗായിക: നിത്യ മാമ്മൻ, ഛായാഗ്രാഹകൻ: അബ്രഹാം ജോസഫ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ശബ്ദലേഖകൻ: വിഷ്‌ണു ഗോവിന്ദ്,
കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ, മേക്കപ്പ്‌മാൻ: അമൽ ചന്ദ്രൻ, വസ്‌ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, ബാലചിത്രം: ഫൈവ് സീഡ്‌സ്, ദേശീയോദ്‌ഗ്രഥന ചിത്രം: സൗദി വെള്ളയ്‌ക്ക, ജീവചരിത്ര സിനിമ: ആയിഷ, ചരിത്ര സിനിമ: പത്തൊമ്പതാം നൂറ്റാണ്ട്, പരിസ്ഥിതി ചിത്രം: വെള്ളരിക്കാപ്പട്ടണം, മികച്ച ഇതരഭാഷാചിത്രം: പൊന്നിയിൻ ശെൽവൻ–-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.