ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിരോധനാജ്ഞ. തലസ്‍ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലായിരുന്നു സംഘർഷം.
മെയ്‌തി–കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടിടങ്ങളിലായിരുന്നു സംഘർഷം. ഈ പ്രദേശങ്ങളിൽ സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി ഒരു പ്രാദേശിക ചന്തയിൽ കച്ചവടത്തിന് അനുവദിച്ച സ്ഥലം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്കെത്തിയത്.
ന്യൂ ലാമ്പ്ളേ മേഖലയിൽ നിരവധി വീടുകൾക്കു നേരെ ആക്രമണമുണ്ടായി. ഇവിടെ വീടുകൾക്കു തീയിട്ടു. ഈ സംഘർഷം സംസ്ഥാനത്താകെ വ്യാപിക്കുമോയെന്നും ആശങ്കയുണ്ട്. ഇതേ തുടർന്ന് മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റടെുത്തു. കഴിഞ്ഞ ഒരാഴ്ചയായി ശാന്തതയിലേക്ക് മണിപ്പൂർ എത്തുന്നതിനിടെയാണു വീണ്ടും ആക്രമണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.