കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീർ, മുളയ്ക്കൽ അഷ്കർ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുമായി പൊലീസ് തെളിവെടുത്തു.മുൻ വൈരാഗ്യമെന്നാണ് പ്രതികളുടെ മൊഴി. വീടിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ വലയിലായത്. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. വീടിനും വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി.
വെള്ളിയാഴ്ച രാത്രിയാണ് പ്രതികൾ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. വീടിന് മുന്നിൽ കിടന്ന ഇരുചക്ര വാഹനം, കാർ, ടിപ്പർ ലോറി എന്നിവ കത്തി നശിച്ചു കാർ പൂർണമായും കത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.