ഇടുക്കി :കാന്തല്ലൂരിലെ ചെറുധാന്യങ്ങളുടെ കൃഷി വീണ്ടെടുത്ത് അന്തര്‍ദേശീയ വിപണി ഉറപ്പിക്കാനും കര്‍ഷകര്‍ക്ക് വരുമാനം സൃഷ്ടിക്കാനും പദ്ധതി വരുന്നു. ആഗോള കമ്പനിയായ ലെനോവയുടെ ലെനോവ വർക്ക് ഫോർ ഹ്യുമൻ കൈൻഡ്നെസ് ഇന്ത്യ പദ്ധതിയാണ് കാന്തല്ലൂരിൽ ആരംഭിച്ചത്.
വിത്തിടാൻ നിലം ഒരുക്കുന്നത് മുതൽ വിൽപ്പന നടത്തി ഏത് ഉപഭോക്താവിന്റെ കൈകളിലെത്തുന്നു എന്ന വിവരങ്ങളും കർഷകരുടെ സാമ്പത്തിക പുരോഗതിയും ഡിജിറ്റലായി രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തും.
പഞ്ചായത്ത്, ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ടൂറിസം ക്ലബ്, ബംഗളൂരു ആസ്ഥനമായ ഡ്രീം ഇന്ത്യ നെറ്റ്‍വർക്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. കോളേജിൽ സ്ഥാപിക്കുന്ന ലെനോവ ഡിജിറ്റൽ സെന്റർ ഫോർ മില്ലറ്റ്സ് അഡ്വ. എ രാജ എംഎൽഎ ഉദ്ഘടനംചെയ്യും.
റാഗി മുതല്‍ ചീര വരെ
ഐഎച്ച്ആർഡി കോളേജിലെ ഒരേക്കറിൽ ചിന്നാർ വന്യജീവി സങ്കേതവുമായി സഹകരിച്ച് എട്ടുതരത്തിലുള്ള റാഗി, തിന, വരക്, ചീര, എന്നിവയുടെ കൃഷി റിച്ച്ഹിൽ കാമ്പസ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡിസംബറില്‍ ആരംഭിച്ച് വിളവെടുപ്പിന് പാകമായി.
ലെനോവ ടെക്ക് സെന്ററിലൂടെ സാങ്കേതിക വിദ്യഉപയോഗിച്ച് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 25 ആദിവാസി കർഷകർക്ക് മൊബൈൽ ഫോണുകൾ സൗജന്യമായി നൽകും. ഇതിലെ ആപ്ലിക്കേഷനിലൂടെ കർഷകരെ നിരന്തരം ബന്ധപ്പെടാനും പുരോഗതി വിലയിരുത്താനുമാകും.
കാന്തല്ലൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ചെറുധാന്യങ്ങൾ. ആധുനിക ഇടപെടലുകളുടെ സഹായത്തോടെ നമ്മുടെ പരമ്പരാഗത കൃഷിരീതികൾ പുനരുജ്ജീവിപ്പിക്കണം. മില്ലറ്റ് കൃഷിക്ക് ലാഭകരമായ ഒരു മാതൃക സൃഷ്ടിക്കാൻ സാങ്കേതികവിദ്യ, പ്രവേശനക്ഷമത, വിപണി വഴികൾ എന്നിവ ആവശ്യമാണെന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻദാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.