മലപ്പുറം: യുവജനങ്ങൾക്ക് ലക്ഷ്യങ്ങൾ രൂപപ്പെടുത്തി അവ സാക്ഷാൽകരിക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തുവാൻ ഭരണ നേതൃത്വങ്ങൾ തയ്യാറാവണമെന്ന് പാർലമെന്റംഗം ഇ.ടി. മുഹമദ് ബഷീർ പറഞ്ഞു.
മലപ്പുറം റോസ് ലോഞ്ചിൽ മലപ്പുറം മെഗാ എഡ്യൂ ഫെയറിന്റെ രണ്ടാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന കാഴ്ച്ചപ്പാടോട് കൂടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ് അവാർഡ് ദാനംനിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം , സറീന ഹസീബ്, നസീബ അസീസ് , അഡ്വ. പി.വി. മനാഫ് , പി.കെ.സി.അബ്ദുറഹിമാൻ , വി.കെ. എം ഷാഫി, എ.പി. ഉണ്ണികൃഷ്ണൻ , എ.പി. സബാഹ് , ടി.പി ഹാരിസ് , വി.പി. ജസീറ, സമീറ പുളിക്കൽ , ശ്രീദേവി പ്രാക്കുന്ന് , കെ.ടി. അഷറഫ്,, അബ്ദുൽ ജബ്ബാർ അഹമദ് , ടി. നിയാസ് , നിസാജ് എടപ്പറ്റ , ടി.സലീം എന്നിവർ പ്രസംഗിച്ചു.
തിരൂർ , തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ നിന്നും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
സബ് കലക്ടർ ശ്രീധന്യ ,ഡോ. ഇഫ്തിക്കാർ അഹമദ് ,
യഹ് യ പി. ആമയം , കസാക് ബെഞ്ചാലി എന്നിവർ ക്ലാസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.