കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതി പോലീസിന്റെ പിടിയിൽ . തൃക്കൊടിത്താനം വില്ലേജ് മാലൂർക്കാവ് ഭാഗത്ത് വാഴപറമ്പിൽ വീട്ടിൽ ശരത്ത് ലാൽ(21) ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയാലയത്.
പെണ്‍കുട്ടിയെ കാണ്മാനില്ല എന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതില്‍ പ്രതി പെൺകുട്ടിയെ തട്ടികൊണ്ടുപോയി റാന്നി അത്തിക്കയത്തുള്ള ഒരു വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണെന്നു കണ്ടെത്തുകയും തുടര്‍ന്ന്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പെൺകുട്ടി പോലീസിനോട് പറയുന്നത്. തുടർന്ന് ത്രക്കൊടിത്താനം പോലീസ് പ്രതിക്കെതിരെ POCSO Act പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ അനൂപ് ജി, സി.പി.ഓ മാരായ ശെൽവരാജ്, അനീഷ് ജോൺ, സന്തോഷ് പി സി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയതു്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.