:അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ ആന്റണി പെപ്പെ നിർമാതാവിനെ പറ്റിച്ചുവെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്ക് തെളിവുകൾ നിരത്തി മറുപടി നൽകി താരം. വ്യക്തിപരമായ വിഷയങ്ങളിൽ തന്നെ എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും, എന്നാൽ, കുടുംബത്തെ കൂടി ഉൾപ്പെടുത്തി പറയുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പെപ്പെ പത്രസമ്മേളനത്തിൽ അറിയിച്ചു.
ആന്റണി വർഗീസ് 10 ലക്ഷം വാങ്ങി സിനിമയിൽ നിന്നും പിന്മാറി ആ തുക കൊണ്ട് അനുജത്തിയുടെ കല്യാണം നടത്തി എന്ന ജൂഡ് ആന്റണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി വർഗീസ്.
തന്റെ ഭാഗത്തു ന്യായമുളളതുകൊണ്ടാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും, എന്നാൽ, അനിയത്തിയുടെ കല്യാണം മറ്റൊരാളെ പറ്റിച്ച് വാങ്ങിയ പണം കൊണ്ടാണ് നടത്തിയതെന്ന പരാമർശം മോശമാണെന്നും പെപ്പെ പറയുന്നു. ഇത് അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിച്ചു.
അവർക്കു പുറത്തിറങ്ങാൻ നാണക്കേടായെന്നും താരം പറഞ്ഞു. വാങ്ങിയ പണം തിരികെ നൽകി എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റ് നിരത്തി ആന്റണി വാദിച്ചു. അനുജത്തിയുടെ വിവാഹത്തിനും പണം തിരിച്ചു കൊടുത്തതും തമ്മിൽ ഒരു വർഷത്തോളം ഇടവേളയുണ്ട്. അത് കഴിഞ്ഞാണ് അനിയത്തിയുടെ വിവാഹം നടന്നത്. സംഭവം നടന്നു മൂന്നു വർഷം കഴിഞ്ഞാണ് ഈ പ്രതികരണം ഉണ്ടാവുന്നത് എന്ന് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു.
എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാൻ മിണ്ടാതിരുന്നത്. സോഷ്യൽമീഡിയയിൽ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി.
എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോൾ ബന്ധുക്കൾ ചിരിക്കും, നാട്ടുകാർ ചിരിക്കും. സ്വന്തം ചേട്ടൻ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം.ഞാന്‍ നിര്‍മാതാവിന് പണം തിരികെ നല്‍കിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാന്‍ തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം.
എനിക്ക് ടൈം ട്രാവല്‍ വച്ച് പോകാന്‍ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കൻഡ് ഹാഫില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. അതോടെയാണ് സിനിമയിൽ നിന്നും പിന്മാറിയത്.
എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ശരിയായിരിക്കാം. പക്ഷേ ഞാനെന്റെ സ്വപ്നങ്ങളെ പിന്തുടർന്നാണ് ഇവിടെ വരെ എത്തിയത്. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. നമ്മുടെ യോഗ്യത നിർണയിക്കാൻ. യഥാർഥ നായകൻ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ഞാനെന്താ പുലിയാണോ കടിക്കാൻ. ആദ്യം വിചാരിച്ചു ജൂഡ് ചേട്ടന്റെ അടുത്ത് നേരിട്ടുപോയി പറയാമെന്ന്. പിന്നെ ആലോചിച്ച് വേണ്ടെന്നുവച്ചു. പെപ്പെ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.