സുപ്രധാന കരാറുകൾ നേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യമുള്ളവർ എന്ന് പ്രതിപക്ഷ സംഘടനകൾ ആരോപണം ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ:ഷോൺ ജോർജ് രംഗത്ത്.
സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കും കുടുംബത്തിനുമേതിരെ ചോദ്യങ്ങളുമായി എത്തിയത് AI കരാർ ബിനാമി പേരിലൂടെ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവാണ് എന്ന് തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സംസ്ഥാന കൊള്ളയെ തുറന്നു കാട്ടുന്നതാണ് ഷോൺ ജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം..
ആരാണ് പ്രകാശ് ബാബു ?
ആരാണ് ദീപ വിവേക് ?
ആരാണ് വിവേക് വിജയൻ ?
ആരാണ് രമേശ് കുമാർ ?
ഇവർ തമ്മിൽ എന്താണ് ബന്ധം ?
പിണറായി വിജയനും പ്രകാശ് ബാബുവും തമ്മിൽ എന്താണ് ബന്ധം .
രമേശ് കുമാർ എങ്ങനെ തലശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് , മാഹി ഡെന്റൽ കോളേജ് ,ഇ പി ജയരാജന്റെ വിവാദ റിസോർട് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ തലപ്പത്തു എത്തി ?
പ്രകാശ് ബാബുവും രമേശ് കുമാറും തമ്മിൽ ബിസിനസ് ബന്ധങ്ങൾ ഉണ്ടോ ?
അന്വേഷണാത്മക മാധ്യമ പ്രവർത്തകർ ഉണ്ടെങ്കിൽ കണ്ടു പിടിക്കട്ടെ …….
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.