കനത്ത പ്രതിഷേധം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ വാഹനം തടഞ്ഞു ഗുസ്തി താരങ്ങൾ

ഡല്‍ഹി: ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ​ഗുസ്തിതാരങ്ങളെ കാണാൻ സമരപ്പന്തലിലെത്തിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷയുടെ വാഹനം തടഞ്ഞു.

​ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ താരങ്ങളെ കാണാൻ ജന്തർമന്തറിലെ സമരപന്തലിൽ എത്തിയത്.ഗുസ്തി താരങ്ങൾക്ക് എതിരായി പിടി ഉഷ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്. സമരം ചെയ്യുന്ന താരങ്ങളെ സന്ദർശിക്കാൻ എന്തുകൊണ്ട് പിടി ഉഷ വൈകി എന്നും വാഹനം തടഞ്ഞ് പ്രതിഷേധിച്ചയാൾ ചോദിച്ചു. പിന്നീട് ഇയാളെ സുരക്ഷാഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയായിരുന്നു.

നേരത്തെ, താരങ്ങൾക്കെതിരെയായിരുന്നു പിടി ഉഷയുടെ നിലപാട്. തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. താരങ്ങൾ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമർശം.

ഇത് വിവാദമായിരുന്നു. അതേസമയം, ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ രാജിവെക്കണമെന്ന ആവശ്യവുമായി ഗുസ്തിതാരങ്ങളുടെ സമരം പതിനൊന്നാം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധിയാളുകൾ ഗുസ്തി താരങ്ങളെ സമീപിച്ചിരുന്നു. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !