കോട്ടയം :ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ , മാലിന്യമുക്ത കേരളം 2023 പ്രവർത്തനങ്ങളുടെ ഭാഗമായി, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് (എംജി യൂണിവേഴ്സിറ്റി ) യുടെ സഹകരണത്തോടെ കോളേജ് / യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ , -തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിർമാർജ്ജനവും : പ്രശ്നം, പ്രതിവിധി, പ്രയോഗം - എന്ന വിഷയത്തിൽ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.
പ്രബന്ധങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി - മെയ് 15,2023 ആണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന പ്രബന്ധങ്ങൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നല്കുന്നതാണ്. മികച്ച പ്രബന്ധങ്ങൾ ഉഴവൂരിൽ വെച്ചു നടക്കുന്ന സെമിനാറിൽ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
3000 വാക്കിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ
ugppresentation@gmail.com എന്ന ഇ-മെയിൽ 15-05-2023 മുമ്പായി ലഭ്യമാക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്കായി പ്രവൃത്തി സമയത്ത് 0482 2240124 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി.സ്റ്റീഫൻ, സെക്രട്ടറി സുനിൽ എസ് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.