കോട്ടയം : 2020 ജൂലൈ മാസം 17 ന് കോട്ടയം , കടുത്തുരുത്തി കുറുപ്പന്തറയിൽ വച്ച് , ലോറിയിൽ 59.5 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ ,
കോട്ടയം ജില്ലയിൽ പേരൂർ വില്ലേജിൽ തെള്ളകം കരയിൽ കളപ്പുരക്കൽ വീട്ടിൽ ജോസ് കെ.സി ( 42) , കോട്ടയം തലയാഴം തോട്ടകം ഭാഗത്ത് തലപ്പള്ളി ൽ വീട്ടിൽ ഗോപു ( 27) , കൊല്ലം ഓച്ചിറ മഠത്തിൽ ക്കാരായ്മ ഭാഗത്ത് കൃഷ്ണവിലാസം വീട്ടിൽ അതുൽ ( 27) എന്നിവരെ പത്ത് വർഷം കഠിന തടവിനും 100000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ജി. മഹേഷ് ശിക്ഷ വിധിച്ചു.
കടുത്തുരുത്തി എസ്.ഐ ആയിരുന്ന റെനീഷ് റ്റി. എസും സംഘവും ഇവരെ അറസ്റ്റ് ചെയ്യുകയും കടുത്തുരുത്തി എസ്.എച്ച്.ഓ ആയിരുന്ന ബിനു B.S. അന്വേഷണം നടത്തി എസ്.എച്ച്.ഓ ഗോപകുമാർ.G കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.