ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന് അധികാരമേറ്റു. ലോക നേതാക്കൾ, രാജാക്കന്മാർ, രാജ്ഞികൾ, രാജകുമാരന്മാർ, രാജകുമാരിമാർ എന്നിവരുൾപ്പെടെ നിരവധി വിദേശ രാജകുടുംബങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാലായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അഞ്ച് ഘട്ടമായി നടന്ന കിരീടധാരണ ചടങ്ങ് ഇന്ത്യന്‍ സമയം 3.30നാണ് ആരംഭിച്ചത്. ചടങ്ങുകള്‍ നടന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
എഡ്വേഡ് രാജാവിന്റെ കിരീടധാരണത്തിനായി 1300 ല്‍ നിര്‍മ്മിച്ച സിംഹാസനമാണ് ചാള്‍സ് മൂന്നാമനായും ഉപയോഗിച്ചത്. സിംഹാസനത്തില്‍ ചാള്‍സ് ഉപവിഷ്ടനായതിന് ശേഷം കുരിശും രത്നങ്ങളും പതിപ്പിച്ച അംശവടിയും വജ്രമോതിരവും ആര്‍ച്ച് ബിഷപ്പ് രാജാവിന് കൈമാറി. തുടര്‍ന്നാണ് രാജകിരീടം തലയിലണിയുകയും ബ്രിട്ടന്റെ പരമാധികാരിയായി ചാള്‍സ് മൂന്നാമന് വാഴ്ത്തപ്പെടുകയും ചെയ്തത്.
ബെക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തിയതിന് പിന്നാലെയാണ് ഏഴ് പതിറ്റാണ്ടിന് ശേഷം നടക്കുന്ന കിരീടധാരണ ചടങ്ങുകള്‍ ആരംഭിച്ചത്. ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ പുതിയ കിരീടാവകാശിയായത്. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു.
സ്ഥാനാരോഹണവും പ്രതിഷേധങ്ങളും കൂടെ നടന്നു. പൊതുജനങ്ങള്ക്കൊന്നും ഈ ഇവന്റില്‍ താല്‍പ്പര്യമില്ലെന്നും വിരുദ്ധര്‍ പറയുന്നു. കഴിഞ്ഞ മാസം 3,000ലധികം യുകെയിൽ നടത്തിയ സര്‍വേയില്‍, 35% പേര് ഈ സ്ഥാനാരോഹണത്തെ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. 29% പേര് തീരെ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
”നേരത്തേ രാജാവായതല്ലേ…ഇത് ചടങ്ങ്. ചാള്‍സ് യു കെയുടെ പുതിയ രാജാവല്ല, സെപ്തംബറില്‍ അമ്മ മരിച്ചതുമുതല്‍ ചാള്‍സ് രാജാവാണ്. ആക്സഷന് കൗണ്‍സിലിലും ചാള്‍സ് അംഗമാണ്. ” -നോര്‍മന്‍ ബക്കര്‍ പറയുന്നു. ഭരണഘടനാപരമായി നോക്കുമ്പോള്‍ കിരീടധാരണം തീര്‍ത്തും അനാവശ്യമാണെന്നും ഇതിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനവും മത്സരങ്ങളുമെല്ലാം ഡിസ്നി വേള്‍ഡ് ദൃശ്യങ്ങള്‍ പോലെയാണെന്നും മുന്‍ ലിബറല്‍ ഡെമോക്രാറ്റ് എംപിയും റിപ്പബ്ലിക്കനുമായ നോര്‍മന്‍ ബക്കര്‍ ആരോപിച്ചു.
2022 സെപ്റ്റംബര്‍ 10ന് ചാള്‍സിനെ പുതിയ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. കിരീടധാരണത്തിന്റെ പേരിയുള്ള ചെലവ് ഒഴിവാക്കേണ്ടതാണ്. ചാള്‍സിന് 1.8 ബില്യണ്‍ പൗണ്ടിന്റെ സ്വത്തുള്ളയാളാണ് ചാള്‍സ് ആദായ നികുതി,അനന്തരാവകാശ നികുതി എന്നിവയില്‍ നിന്നും ചാള്‍സിനെ ഒഴിവാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.