കണ്ണൂർ: കർണ്ണാടകയിലെ കോൺഗ്രസ് വിജയത്തിനായി കണ്ണൂർ മാടായിക്കാവിൽ വഴിപാട് നടത്തി പ്രവർത്തകർ. 220 സ്ഥാനാർത്ഥികളുടെയും മല്ലികാർജുൻ ഖാർഗേ അടക്കമുള്ള നേതാക്കൻമാരുടെയും പേരിലാണ് വഴിപാട് നടത്തിയത്.
കണ്ണൂർ എരിപുരം ടൗൺ കോൺഗ്രസ് കമ്മിറ്റിയാണ് അർച്ചന നടത്തിയത്. സ്ഥാനാർഥികൾക്കായി അകപൂജയും മല്ലികാർജ്ജുൻ ഖാർഗേയുടെ പേരിൽ കോഴിപൂജയും ആണ് നടത്തിയത്. നേതൃഗുണം വരുന്നതിനാണ് കോഴിപൂജ.
അതേസമയം, കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചതിരിഞ്ഞ് മൂന്നുവരെ അമ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും.
പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോൾ, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാൻ ജനങ്ങളോട് ഡി കെ ശിവകുമാർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി സഖ്യമുണ്ടാവില്ലെന്നും കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ശിവകുമാർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.