കൊട്ടാരക്കരയിൽ ആക്രമിയുടെ കുത്തേറ്റു കോട്ടയം സ്വദേശിനി യുവ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി മാധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. സമകാലീന കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂയിടെ പ്രതികരിച്ചു.
ഫേസ്സ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം...
" അത്യന്തം വേദനയും ഞെട്ടലും ഉളവാക്കുന്ന വാർത്തയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കോട്ടയം സ്വദേശിയായ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ചു എന്ന് കേൾക്കാൻ ഇടയായത്...
ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ല മറിച്ച് കേരളത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് സമകാലീന സംഭവങ്ങൾ വിലയിരുത്തുമ്പോൾ സാധാരണക്കാർക്കിടയിൽ ഭയം ജനിപ്പിക്കുന്നു.
മയക്കുമരുന്നിന് അടിമകളായ യുവജനങ്ങൾ അതിൽ അധ്യാപകരും അഭിഭാഷകരും ഐടി പ്രൊഫഷണലുകളും. മാതാവിനെയും പിതാവിനെയും ഗുരുവിനെയും പോലും തിരിച്ചറിയാൻ വയ്യാത്ത തരത്തിൽ കഞ്ചാവും ലഹരി മരുന്നുകളിലും ആനന്ദം കണ്ടെത്തുന്നവർ.
നൂറു കണക്കിന് മദ്യശാലകൾക്ക് അനുമതി നൽകി ഇടതുപക്ഷ സർക്കാർ കേരളത്തിലെ തലമുറകളെയും കുടുംബങ്ങളെയും നശിപ്പിക്കാൻ കൂട്ടുനിൽക്കുന്നു.
കേരള പോലീസ് ലോകത്തിന് മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ച സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും അക്രമിയുടെ കുത്തേറ്റു മരിച്ച വന്ദനയുടെ മരണത്തിന് മറുപടി പറയണം.
മയക്കുമരുന്ന് ലഹരിയിൽ അക്രമാസക്തനായ ഒരാളെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴുള്ള യാതൊരു മുൻകരുതലും പോലീസ് സ്വീകരിച്ചിട്ടില്ല. പോലീസിന്റെ ഭാഗത്തെ ഗുരുതരമായ വീഴ്ച്ച ചൂണ്ടി കാണിക്കുമ്പോഴും ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരോടൊപ്പവും അവരുടെ കുടുംബത്തിന്റെ ദു:ഖത്തിലും പങ്കുചേരുന്നു.
മികച്ച കർമ്മശേഷിയും അന്വേഷണ പാടവും ഉള്ള കേരള പോലീസിൽ നിലവിൽ ബാധിച്ചിരിക്കുന്ന പരാജയത്തിനും കൃത്യവിലോപത്തിനും ഉത്തരവാദി മുഖ്യമന്ത്രിയുടെയും സിപിഐഎം നേതാക്കളുടെയും ഇടപെടലുകളാണ്.
സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ പോലും പണി എടുപ്പിക്കാൻ സാധിക്കാത്ത തരത്തിൽ സിപിഐഎം പാർട്ടി ഓഫീസുകളിൽ നിന്നു തിട്ടൂരം വാങ്ങി കാര്യങ്ങൾ ചെയ്യുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.
പിണറായി വിജയന്റെ കീഴിൽ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. വീണാ ജോർജിന് കീഴിൽ ആരോഗ്യ വകുപ്പും സമ്പൂർണ്ണ പരാജയമാണ്.
ലഹരിക്കടിമയായ പ്രതിയുടെ കുത്തേറ്റു മരിച്ച വന്ദന എക്സ്പീരിയൻസ് ഉള്ള ഡോക്ടർ അല്ലെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ ഉളുപ്പില്ലാതെ വിളിച്ചു പറയാൻ വീണാ ജോർജിനെ പോലെ ഒരു ആരോഗ്യമന്ത്രിക്ക് മാത്രമേ സാധിക്കു.
കഴിഞ്ഞ മാസം മുപ്പതാം തീയതി തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിയിലും പുലർച്ചെ ഒരു വനിതാ ഡോക്ടറും പോലീസ് ഉദ്യോഗസ്ഥനും ആക്രമിക്കപെട്ടിരുന്നു. അതിന് മുൻപ് മാർച്ച് അഞ്ചാം തീയതിയും ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണം. ഒരു പക്ഷെ അന്ന് ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ കൊട്ടാരക്കരയിൽ വന്ദന കൊല്ലപ്പെടില്ലായിരുന്നു.
ദുരന്തങ്ങൾ വന്നതിന് ശേഷം മാത്രം നടത്തുന്ന അന്വേഷണങ്ങളും മുന്നൊരുക്കങ്ങളും വെറും പ്രഹസനം മാത്രമാണ്.
ഇരുപതിനായിരം രൂപ മാത്രം മുടക്കുള്ള ഫൈബർ വള്ളം ബോട്ടാക്കി മാറ്റി നീറ്റിൽ ഇറക്കാൻ ഉത്തരവ് കൊടുക്കുമ്പോൾ ബോട്ടിന് ആവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഒപ്പറേറ്റർക്ക് ലൈസൻസ് പോലും ഇല്ല എന്നുള്ളത് മുഹമ്മദ് റിയാസ് മനസിലാക്കേണ്ടതായിരുന്നു.
മലപ്പുറത്ത് അപകടത്തിൽ പെട്ടവരുടെ മരണത്തിന് ഉത്തരവാദി കേരള സർക്കാരും മന്ത്രി മുഹമ്മദ് റിയാസുമാണ്.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബോധവൽക്കരണ പരുപാടികൾ നടത്തുമ്പോൾ അതെ നേതാക്കളെ തന്നെ ലഹരി കടത്തു കേസുകളിൽ പോലീസ് പിടികൂടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം നൂറു കിലോ കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവിനെ തിരുവനന്തപുരത്ത് പിടികൂടിയത്.
മയക്കുമരുന്നിന്റെ പിടിയിൽ തിരുവനന്തപുരത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പതിനഞ്ചു വയസു മാത്രം പ്രായമുള്ള മകൾക്കും ജീവൻ നഷ്ടമായി. കേരള പോലീസും ആഭ്യന്തര വകുപ്പും കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും നേർ ചിത്രമായി കേരളത്തിൽ മാറി കഴിഞ്ഞു.
അധ്യാപകരും വിദ്യാർത്ഥികളുമടക്കം മയക്കുമരുന്നിന്റെ പിടിയിൽ " ഈ കപ്പലിന് ഒരു കപ്പിത്താനില്ല " ഉണ്ടായിരുന്നെങ്കിൽ മലപ്പുറത്ത് ഇരുപത്തി രണ്ട് നിരപരാധികളും കൊട്ടാരക്കരയിൽ Dr വന്ദനയും കൊല്ലപ്പെടില്ലായിരുന്നു.....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.