ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു

ഇടുക്കി :ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു. കേരള അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞതോടെയാണ് തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ഊർജ്ജിതമാക്കിയത്.

റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, മേഘമലയ്ക്കടുത്ത് ആനന്ദ് കാട് തേയിലത്തോട്ടത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. കൂടാതെ, ശ്രീവല്ലിപുത്തൂർ വനമേഖലയിൽ നിന്ന് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ പകർത്തിയിട്ടുണ്ട്.

അരിക്കൊമ്പനെ നിരീക്ഷിക്കാനായി 40 പേരടങ്ങിയ സംഘത്തെയാണ് തമിഴ്നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ തമിഴ്നാട് വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

പ്രദേശവാസികളോട് ജാഗ്രത പുലർത്താനും, രാത്രി യാത്ര പരമാവധി ഒഴിവാക്കാനും നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം, മേഘമലയിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !