നഗരസഭയുടെ അനുമതി വാങ്ങിയിട്ടും ഇടത് വ്യാപാര സംഘടനകളുടെ ഗുണ്ടാ പിരിവ്, സംഭവം കട്ടപ്പനയിൽ

കട്ടപ്പന: ധ്യാൻ ശ്രീനിവാസനെ നായകനാക്കി  കട്ടപ്പനയിൽ നടക്കുന്ന മലയാള ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇടതുപക്ഷ സംഘടനയായ കേരള  വ്യാപാരി സമിതിയുടെ നേതാക്കൾ തടഞ്ഞു.

നഗര സഭയുടെ മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗമാണ് സംഘടന തടഞ്ഞത്. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒസ്സാന എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയിൽ നടക്കുന്നത്. രണ്ടു ദിവസം മുൻപ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗ് നടത്താൻ അണിയറപ്രവർത്തകർ അനുമതി വാങ്ങിയിരുന്നു.

രാവിലെ പ്രധാന അഭിനേതാക്കളും,യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം ഒരു വ്യാപാരി സമിതി നേതാക്കളെത്തി  ഇവരെ തടഞ്ഞു. 30,000 രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. ഒരു സംഘട്ടന രംഗമാണ് ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്. 

ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.

അതെ സമയം ചിത്രീകരണവേളയിൽ കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നാണ് വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം. അണിയറ പ്രവർത്തകരിൽ നിന്നും കിട്ടിയ തുക കച്ചവടക്കാർക്ക് വീതിച്ചു നൽകിയെന്നും ഇവർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !