ജയ്പൂരിലെ വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികൾ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ ശ്രീ പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തി

രാജസ്ഥാൻ :അയ്മ രാജസ്ഥാൻ  സംസ്ഥാന യൂണിറ്റ് ഉൾപ്പെടെ ജയ്പുരിലെ മറ്റ്‌  മലയാളി സംഘടനാ പ്രധിനിധികളും ഇന്ത്യൻ റെയിൽവേ പാസ്സഞ്ചർസ് അമിനിറ്റീസ് കമ്മിറ്റി (PAC), ചെയർമാൻ,ശ്രീ പി.കെ. കൃഷ്ണ ദാസുമായി 18-05-23 ന് ജയ്പൂർ റെയിൽവേ ഒഫീഷ്യൽ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി കാഴ്ച നടത്തി.

വർഷങ്ങളായി ജയ്പുരിലെ മലയാളികൾ കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അഭിമുഖീ കരിക്കുന്ന ദുരിതങ്ങൾ  അദ്ദേഹത്തിനെ ബോധിപ്പിക്കുകയുണ്ടയി.

കൂടാതെ നിലവിലുള്ള അജ്മീർ -എറണാകുളം മരുസാഗർ എക്സ്പ്രസ്സ്‌ ട്രെയിൻ തിരുവനന്തപുരം വരെ നീട്ടാനും, ട്രെയിൻ യാത്രയിലെ ദുരിതങ്ങൾ പരിഹരിക്കാനും, പുതിയ ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിൻ ജയ്പുരിൽ നിന്നും തിരുവനന്തപുരം വരെ അനുവദിക്കാനും അയ്മ രാജസ്ഥാൻ യുണിറ്റ് സെക്രട്ടറി സെക്രട്ടറി കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രതിനിധികൾ  നിവേദനം ചെയർമാന് സമർപ്പിച്ചു.

മേൽപ്പറഞ്ഞ കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു. ഏതാനും ദിവസം മുൻപ് ഡൽഹി തിരുവനന്തപുരം എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര ചെയ്തിരുന്ന രാജസ്ഥാനിലെ നൂറു കണക്കിന് മലയാളികൾ യാത്രയിലുടെ നീളം അനുഭവപ്പെട്ട ദുരിതം.

യാത്രാ വേളയിൽ തന്നെ ഡെയ്ലി മലയാളി ന്യുസിനെയും ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരിയെയും അറിയിക്കുകയും തുടർന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണ ദാസിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !