ജ്യോത്സന പദ്മനാഭൻ..ഭദ്രകാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത ആദ്യ വനിതാ തന്ത്രി

ജ്യോത്സന പദ്മനാഭൻ..

ഭദ്രകാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത ആദ്യ വനിതാ തന്ത്രി 

അഴീക്കോട്: സ്കൂൾ വിദ്യാർഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയിൽ ചരിത്രം കുറിച്ച കേരളത്തിലെ ആദ്യത്തെ വനിതാ തന്ത്രി..

സംസ്കൃത വേദാന്തത്തിൽ മഹാത്മാ ഗാന്ധി യൂണി വേഴ്സിറ്റിയിൽ നിന്നും റാങ്ക് നേടിയിട്ടുണ്ട് ജ്യോൽസന. അഴീക്കോട്‌ അക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂർ പദ്മനാഭൻ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂർ അർച്ചനയുടെയും മകൾ..

ജ്യോത്സന പദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബി.എ സംസ്കൃത വേദാന്ത പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ റാങ്ക് ലഭിച്ചത് .സ്ത്രീകൾ കൈവയ്ക്കാത്ത ക്ഷേത്ര താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി തരണനല്ലൂർ ഇല്ലത്തെ ഒരു പെൺകുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു.

തരണനല്ലൂർ കുടുംബത്തിന്റെ ഇരിങ്ങാലക്കുടയിലെ പൈങ്കിനി കാവിലാണ് ജ്യോത്സന ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ

കഠിന വ്രതനിഷ്ഠയിൽ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക ചരിത്രം തിരുത്തിയെഴുതിയത്. വല്യച്ഛനും പ്രശസ്ത താന്ത്രികാചാര്യനുമായ ഇരിഞ്ഞാലക്കുട തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പദ്മനാഭൻ നമ്പൂതിരിപ്പാടായിരുന്നു പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്ര ആചാര്യഗുരുവായി ജ്യോത്സനയെ നയിച്ചത്.

പ്ലസ് ടു പഠനശേഷം ബി.എ സംസ്കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സർവകലാശാലയിൽ വേദാന്തത്തിൽ രണ്ടാം റാങ്ക് നേടി ജ്യോത്സന പദ്മനാഭൻ. വേദാന്തത്തിൽ ഉപരി പഠനത്തിനൊപ്പം താന്ത്രിക മേഖലയിൽ കൂടുതൽ ഗവേഷണ പഠനം നടത്താനും ഇതിനകം ജ്യോത്സനപദ്മനാഭൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്.സർവകലാശാല പഠനത്തിടയിലും തരണനല്ലൂർ ആചാര്യ തന്ത്രിക്കൊപ്പം ശ്രീചക്ര പൂജയും ഗുരുതിയും ജ്യോത്സന ഇപ്പോൾ നടത്തി വരുന്നുണ്ട് '

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമടക്കം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ആചാര്യ സ്ഥാനം വഹിക്കുന്ന തരണനല്ലൂർ കുടുംബത്തെ പരശുരാമനാണ് മലയാളക്കരയിൽ കൊണ്ടുവന്നതെന്നാണ് ഐതിഹ്യം നല്ലൂർ നദി തരണം ചെയ്തു വന്നതുകൊണ്ട് തരണനല്ലൂർ എന്ന ഇല്ലപ്പേരു ചാർത്തി കേരള ക്ഷേത്രങ്ങളിൽ താന്ത്രിക സ്ഥാനം നല്കി കുടിയിരുത്തിയത്രെ. 

തരണനല്ലൂർ ഇല്ലത്ത് വിവിധ ശാഖകളിലായി നിരവധി താന്ത്രിക ആചാര്യന്മാർ ഉണ്ടായാട്ടുണ്ടെങ്കിലും 

ഒരു ബ്രാഹ്മണ പെൺകുട്ടി ഇതാദ്യ മായാണ് വിഗ്രഹ പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്രം പഠിച്ച് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ  സ്ഥാനം ജ്യോത്സന ഉറപ്പിച്ചിട്ടുണ്ട്

അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം ഭക്തജന കൂട്ടായ്മയടക്കം നിരവധി സംഘടനകളും ആധ്യാത്മ കൂട്ടായ്മകളും 

തരണനല്ലൂർ ജ്യോത്സനപദ്മനാഭനെ അനുമോദിച്ചുട്ടുണ്ട്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !