ന്യൂസിലൻഡിൽ ആദ്യമായി പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ചിത്രം, ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥ പറയുന്ന "പപ്പ" തീയേറ്ററിലേക്ക്

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം മെയ് 26-ന് തീയേറ്ററിലെത്തും.
മുമ്പ്, ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിൻ്റെ സംവിധാനവും, ക്യാമറായും നിർവ്വഹിക്കുകയും, രാജീവ് അഞ്ചലിൻ്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ക്യാമറാമാനായും പ്രവർത്തിച്ച ഷിബുആൻഡ്രുസിൻ്റെ പുതിയ ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണിത്.
ഗോൾഡൻ എജ് ഫിലിംസും, വിൻവിൻ എൻ്റർടൈൻമെൻ്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമ്മിക്കുന്നു.

ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും, പ്രധാന വേഷത്തിലെത്തിയ അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്.ഷാരോൾ നായികയായും എത്തുന്നു.
ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിൻ്റെ കഥയാണ് പപ്പ പറയുന്നത്. പപ്പയും, മമ്മിയും, ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.