ഡൽഹി:ആറ്റിങ്ങൽ മണമ്പൂരിലെ യാത്രാക്ലേശം സംബന്ധിച്ച് പ്രദേശവാസികൾ ഉയർത്തിയ പരാതി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരിയുടെ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്രമന്ത്രി വി.മുരളീധരൻ.
പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് നിതിൻ ഗഡ്കരി.
ഉറപ്പുനൽകിയാതായി വി.മുരളീധരൻ പറഞ്ഞു.സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട നിർമാണത്തിലെ അശാസ്ത്രീയതകളും കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി ഉന്നയിച്ചു. മണമ്പൂരിൽ പ്രദേശവാസികളുടെ പരാതി കേൾക്കാൻ വി.മുരളീധരൻ കഴിഞ്ഞ ദിവസം നേരിട്ട് എത്തിയിരുന്നു.
മലപ്പുറം കോഹിനൂർ ജംഗ്ഷനിലെയും കാസർഗോഡ് കൈക്കാമ്പയിലെയും റോഡ് നിർമാണം സംബന്ധിച്ച പരാതികളും നിർദേശങ്ങളും നിതിൻ ഗഡ്കരിയെ വി.മുരളീധരൻ അറിയിച്ചു. റോഡ് വികസന പദ്ധതികളിൽ സംസ്ഥാനത്തിന് നൽകുന്ന പരിഗണനയ്ക്ക് നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.