വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഏഴായിരത്തിലധികം പേര്‍ വിനിയോഗിച്ചു.
അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്.
ഈ സംവിധാനം ഉപയോഗിച്ച അനുഭവസ്ഥ ഫേസ്ബുക്കിൽ കുറിച്ചത്
"വീട് പൂട്ടിയിട്ടാണ് ഒരാഴ്ചയിലേറെ നീണ്ട യാത്രപോയത്. ഒരു സുരക്ഷാമുൻകരുതൽ എന്ന നിലയിൽ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ Pol-Appൽ കയറിയൊന്നു രജിസ്റ്റർ ചെയ്തിരുന്നു.
തിരിച്ചെത്തിയ ദിവസം യാത്രാക്ഷീണം കാരണം സന്ധ്യയ്ക്കുമുന്നേ ഉറക്കമായി. അതുകാരണം ഗേറ്റുപൂട്ടാനും മറന്നു. രാത്രി എപ്പോഴോ എണീറ്റു. പിന്നെ ഉറക്കം വരാത്തതിനാൽ യാത്രകഴിഞ്ഞ് അതേപടി കൊണ്ടുവച്ചിരുന്ന പെട്ടികളിലെ സാധനങ്ങളൊക്കെ ഒന്ന് അടുക്കിപ്പെറുക്കാമെന്ന് കരുതി. മുഷിഞ്ഞ തുണികളൊക്കെ ബക്കറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോൾ കോളിങ് ബെല്ലിന്റെ ചിലയ്ക്കൽ. ക്ളോക്കിൽ നോക്കിയപ്പോൾ മണി പന്ത്രണ്ട്.
ഈ നേരത്താര് എന്ന ആശങ്കയോടെ ജനാലയിലൂടെ നോക്കിയപ്പോൾ പൊലീസാണ് പുറത്ത്. ആളില്ലാതിരുന്ന വീടിന്റെ ഗേറ്റ് പൂട്ടാതെ കിടക്കുന്നതും അകത്ത് വെളിച്ചവും കണ്ട് കയറിയതാണ്. ഉടമസ്ഥർ തന്നെയാണ് ഉള്ളിലുള്ളതെന്ന് തെളിവുസഹിതം ഉറപ്പിച്ചശേഷമാണ് പോലീസ് മടങ്ങിയത്. ഗേറ്റ് പൂട്ടാനുള്ള നിർദേശം നൽകാനും മറന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.