തിരുവനന്തപുരം :കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി രണ്ടാം വാർഡിൽ വടക്കേടശ്ശേരി വീട്ടിൽ ജയദേവൻ (55) എന്ന വ്യക്തിയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11:30ന്
അയൽവാസികളായ രാജേഷ് കുമാറും സജിത്തും ചേർന്ന് ജയദേവന്റെ വീട്ടിലെത്തി മർദ്ദിക്കുകയും വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായയെ കുരച്ചു എന്ന കാരണത്താൽ ക്രൂരമായി ഉപദ്രവിക്കുകയും മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ ഇരുവരും ചേർന്ന് നായയുടെ കാൽ തല്ലി ഒടിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത ജയദേവനെ കമ്പി വടികൊണ്ടും സിമന്റ് കട്ട കൊണ്ടും തലയ്ക്ക് അടിക്കുകയും കൊലപ്പെടുത്താനും രാജേഷും സജിത്തും ശ്രമിക്കുകയും ഇത് കണ്ട് തടസം പിടിക്കാൻ എത്തിയ ജയദേവന്റെ ഭാര്യയും കിഡ്നി പേഷ്യന്റുമായ സജിതകുമാരിയെയും ഇരുവരും ചേർന്ന് ചവിട്ടി വീഴ്ത്തുകയും മർദ്ദിക്കുകയും ചെയ്തു.
തുടർന്ന് നാട്ടുകാർ ഇടപെട്ട് വിഷയം പരിഹരിച്ചെങ്കിലും രാത്രിയിൽ കഞ്ചാവ് ലഹരിയിൽ അക്രമാസ്ക്തനായ രാജേഷ് സജിത്തിന്റെ വീട് ആക്രമിക്കുകയും പ്രശ്ന പരിഹാരത്തിനായി എത്തിയ അയൽ വാസിയായ വാർഡ് മെമ്പർ ആതിരയെയും ആക്രമിക്കുകയും തുടർന്ന് വാർഡ് മെമ്പർ പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് എത്തി സജിത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു
മറ്റുചില രാഷ്ട്രീയ പാർട്ടി നേതാക്കൾ പിന്നീട് രാജേഷിന് പണം കൊടുത്ത് പോലീസിൽ കള്ള പരാതി കൊടുപ്പിക്കുകയും തുടർന്ന് പോലീസ് നേതാക്കളുടെ സമ്മർദ്ദത്തിൽ കള്ളകേസ് എടുക്കുകയും വിഷയം അന്വേഷിച്ചു വരികയുമാണ്.
വിഷയത്തിൽ ബിജെപി വനിതാ വാർഡ് മെമ്പറെ കള്ളകേസിൽ പെടുത്താനും അപമാനിക്കാനും നിരവധി മോഷണ കേസിൽ പ്രതിയും സ്ഥലത്തെ ലഹരി മരുന്ന് വിൽപ്പന ക്കാരനുമായ രാജേഷിന് പണം നൽകൊണ്ടുള്ള ശ്രമവുമാണ് നടക്കുന്നതെന്ന് ബിജെപി നേതാക്കളും പ്രവർത്തകരും ആരോപിച്ചു.
സ്ഥലത്തെ യുവജന സംഘടനാ നേതാവും പ്രവർത്തകയും ചേർന്ന് കേസിൽ പ്രതി പോലും അല്ലാതിരുന്ന വാർഡ് മെമ്പറെ രാഷ്ട്രീയ താല്പര്യങ്ങൾ വേണ്ടി അപമാനിക്കുന്നതിന് പണം കൊടുത്തു ബോധപൂർവ്വം ഉണ്ടാക്കിയ കള്ളകേസാണ് ഇതെന്ന് നാട്ടുകാരും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.