തൊടുപുഴ : വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കുവേണ്ടി ബിജെപി ഇടുക്കി ലോകസഭാ മണ്ഡലം മീറ്റിംഗ് തൊടുപുഴയിൽ നടന്നു.
തൊടുപുഴ പാപ്പൂട്ടി ഹാളിലാണ് യോഗം ചേർന്നത്.ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേയും എറണാകുള ജില്ലയിലെ മൂവാറ്റുപുഴ കോതമംഗലം നിയോജകമണ്ഡങ്ങളിലേയും പാർട്ടി മണ്ഡലം പ്രസിഡന്റ് മാർ ഉപരി നേതാക്കന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ലോകസഭാ മണ്ഡലം കമ്മിറ്റിരൂപീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും വിവിധ കേന്ദ്രസർക്കാർ പദ്ധതികൾക്കും ചുമതലക്കാരെയും നിശ്ചയിച്ചു.
നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള കമ്മറ്റികൾ മെയ് മാസം തന്നെ പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റും,ഇടുക്കി ലോക്സഭ മണ്ഡലം ഇലക്ഷൻ കൺവീനറുമായ കെ.എസ്. അജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.ബിജെപി മധ്യമേഖല പ്രസിഡന്റും ലോകസഭാ ഇൻ ചാർജും ജില്ലയുടെ പ്രഭാരിയുമായ എൻ ഹരി ഉദ്ഘാടനം ചെയ്തു.
മറ്റു രാഷ്ട്രീയ കക്ഷികൾ ഇലക്ഷനെ കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് തന്നെ ഭാരതീയ ജനതാ പാർട്ടി ജനങ്ങളോട് സംവദിക്കാൻ ആരംഭിച്ചു.പ്രധാനമന്ത്രി ഈ കേരളത്തിലെ ജനങ്ങൾക്ക് കൊടുത്തിരിക്കുന്ന പദ്ധതികൾ എത്തിക്കുകയാണ് ബിജെപി ചെയ്യുന്നത്.അല്ലാതെ മറ്റു രാഷ്ട്രീയങ്ങളിലേക്ക് ചർച്ച ചെയ്യാനല്ല ഭാരതീയ ജനതാ പാർട്ടി മുൻപോട്ട് വരുന്നത്.
കേരള സർക്കാർ ജനങ്ങൾക്ക് കൊടുത്തിട്ടുള്ള ഒരു വാഗ്ദാനങ്ങളും പാലിച്ചിട്ടില്ല.കേരളം ലഹരി മാഫിയയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്.ആഭ്യന്തര വകുപ്പ് പൂർണ പരാജയം ആണ്.കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ ഡോ.വന്ദന എന്ന സഹോദരി മദ്യത്തിന് അടിമപ്പെട്ട ആക്രമിയുടെ കുത്തേറ്റ് അതി ദാരുണമായി കൊല്ലപ്പെട്ടു.താനൂർ ബോട്ട് അപകടത്തിൽ 22 ഓളം ആളുകൾ മരിച്ചു.ഇതിന്റെ എല്ലാം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിക്കൊണ്ട് സംസ്ഥാന സർക്കാർ 2-ാംവാർഷികം ആഘോഷിക്കുകയാണ്.യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ.ഹരി പറഞ്ഞു.
ലോക സഭ കോർ കമ്മിറ്റി അംഗങ്ങളായ ബിനു ജെ കൈമൾ ,പി പി സജീവ് , വി എൻ സുരേഷ്, രതീഷ് വരകുമല, ശ്രീവിദ്യാരാജേഷ് ,ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പി പി സാനു , പി എ വേലുക്കുട്ടൻ,കെ എൻ ഗീതാകുമാരി ,തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.