ആറാട്ടുപുഴ : ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഹരിപ്പാട് മണ്ഡലത്തിൽ നടത്തിയ തീരസദസ്സില്‍ വന്‍ ജനപങ്കാളിത്തം.
തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചു തീര സദസ്സുകൾ സംഘടിപ്പിക്കുന്നത്.
ആകെ 960 പരാതികളാണ് ഹരിപ്പാട് തീരസദസ്സില്‍ ലഭിച്ചത്. ഇതില്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 521 പരാതികളില്‍ തീര്‍പ്പ് കല്പ്പിച്ചു. ശേഷിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അടിയന്തിര പരിഹാരത്തിനായി കൈമാറി. ഭവന നിര്‍മ്മാണം, വീട്ടു നമ്പര്‍, ലൈഫ് മിഷന്, റോഡ് നിര്‍മ്മാണം,
ഭവന അറ്റകുറ്റപ്പണി, പട്ടയം, കടാശ്വാസം, ജലസേചനം, ആരോഗ്യം, തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്. നിരവധി പേര് പരാതികള്‍ മന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കാനും എത്തിയിരുന്നു. പരാതികളുടെ പരിഹാരത്തിനായി സംസ്ഥാന തല മോണിറ്ററിങ് സെല്ലും ജില്ലാതല സെല്ലും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.