കൊല്ലം: ജോലി സ്ഥലത്തെത്തി ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
സംഭവ ശേഷം ഉപേക്ഷിച്ച, ബാക്കി വന്ന ആസിഡും കുപ്പിയും പുനലൂരിലെ സ്വകാര്യ വാഹന പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കണ്ണങ്കോട് സ്വദേശിയായ വിപിൻ രാജ് ആണ് പ്രതി.
കൊല്ലം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് പ്രതിയുടെ ആക്രമണം.
വിപിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചു നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. വാക്കേറ്റത്തിനൊടുവിൽ വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് എടുത്ത് നീതുവിന്‍റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
മുഖത്ത് 90% പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നീതുവിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് സൂചന. നീതുവിനെ സംശയമായിരുന്നുവെന്നും, ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് തന്നെ നയിച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.